Malayalam

8️⃣ ജുമുഅയുടെ കൂടെ അസർ നിസ്കാരം ജംഅ് ചെയ്യാമോ ?

September 18, 20261 min read0 comments
Share this post
8️⃣ ജുമുഅയുടെ കൂടെ അസർ നിസ്കാരം ജംഅ് ചെയ്യാമോ ?

ഉത്തരം:

ജുമുഅയും അസർ നിസ്കാരവും ജംഅ് ചെയ്യാൻ പാടുള്ളതല്ല. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:

1️⃣ റസൂലിൽ നിന്നോ സ്വഹാബികളിൽ നിന്നോ ജംഅ് ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.

2️⃣ ജുമുഅയും അസറും ഒരേ വിഭാഗത്തിൽപ്പെട്ട നിസ്കാരങ്ങളല്ല.

അതിനാൽ, ജുമുഅ അതിന്റെ സമയത്തും അസർ അതിന്റെ സമയത്തുമാണ് നിസ്കരിക്കേണ്ടത്.

പ്രത്യേക ശ്രദ്ധയ്ക്ക്:

അസർ നിസ്കാരം ജുമുഅയുമായി ജംഅ് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. രണ്ട് വ്യത്യസ്ത വീക്ഷണങ്ങളാണ് ഇതിന് കാരണം:

1️⃣ ജുമുഅ നിസ്കാരം ളുഹർ നിസ്കാരത്തിന് പകരമുള്ളതാണ്; അതിനാൽ ജംഅ് ചെയ്യാം.

2️⃣ ജുമുഅ നിസ്കാരം ളുഹറിന് പകരമുള്ളതല്ല; അതിനാൽ ജംഅ് അനുവദനീയമല്ല.

അഭിപ്രായവ്യത്യാസങ്ങൾ പരിഗണിച്ച്, ജംഅ് ചെയ്യുന്നത് ഒഴിവാക്കി അതത് സമയങ്ങളിൽ നിസ്കരിക്കലാണ് ഏറ്റവും ഉചിതം. എന്നാൽ കഠിനമായ പ്രയാസമുള്ള സാഹചര്യങ്ങളിൽ, ജംഅ് ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെങ്കിൽ ജുമുഅയോടൊപ്പം അസർ നിസ്കാരം ജംഅ് ചെയ്യാവുന്നതാണ്.

അവലംബം:

- ലജ്നത്തുദ്ദായിമയുടെ ഫതാവാ സമാഹാരം (ഫതാവാ നമ്പർ: 19887)

- ശൈഖ് ഇബ്നു ഉഥൈമീന്റെ ഫതാവാ സമാഹാരം

- ശൈഖ് സുലൈമാൻ അൽ റുഹൈലിയുടെ ഫിഖ്ഹി മജ്ലിസ്

- ശൈഖ് ഫർഹാൻ അൽ അനസി ഫിഖ്ഹി മജ്ലിസ്

Leave a Comment